Monday, January 22, 2007

ഒന്നാം ക്ലാസിലെ കുട്ടി

ജോലിയില്‍ നിന്ന് പിരിയാറാവാറായി ;പ്രായവും ഒട്ട് ഏറെയായി. അപ്പോഴാണ് ബ്ലോഗിന്റെ വഴിയിലേക്ക് ഞാന്‍ തിരിയുന്നത്.

എന്റെ സഹപ്രവര്‍ത്തകന്‍ ബെന്നി നിര്‍ബന്ധിക്കുന്നു- “ സാറെന്താണ് മാറി നില്‍ക്കുന്നത്? എന്തായാലും ബ്ലൊഗ് ഉണ്ടാക്കണം .അവിടെയുള്ളവരുമായി പരിചയപ്പെടണം“.

സിബുവിനെ അറിയാം, പെരിങ്ങോറ്ടനെ (രാജ്) അറിയാം; മഞ്ജിത്തിനേയും സുജയേയും അറിയാം... അങ്ങനെ കുറച്ചുപേരെയൊക്കെ. സന്തോഷ് പിള്ള. കൊടകരപുരാണകാരന്‍ തുടങ്ങി ചിലരെയൊക്കെ കേട്ടിട്ടുണ്ട്.

ഏല്ലാവരേയും പരിചയപ്പെടണം ; വല്ലപ്പോഴുമെങ്കിലും എന്തെങ്കിലും കുറിച്ചിടണം എന്നൊക്കെയാണ് മോഹം.

നിങളെല്ലാം പയറ്റിത്തെളിഞ്ഞ ബ്ലോഗിന്റെ മുറ്റത്തേക്ക് ഞാനും കാലെടുത്തു വെക്കുന്നു. സ്കൂ‍ളില്‍ ഒന്നാം ക്ലാസില്‍ ചേരാനെത്തുന്ന കുട്ടിയെ പോലെ